Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Ganesha Hindu Temple

Europe

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ ക്ഷേ​ത്രം ബെ​ർ​ലി​നി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ പ്ര​വാ​സി ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​യി​രു​ന്ന "ശ്രീ ​ഗ​ണേ​ശ ഹി​ന്ദു ക്ഷേ​ത്രം' ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

ബെർ​ലി​നി​ലെ നോ​യ്കോ​ൾ​ൺ ഡി​സ്ട്രി​ക്റ്റി​ൽ പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ക്ഷേ​ത്രം ജ​ർ​മനി​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഗം​ഗാ​ജ​ല​വും സ്പ്രീ ​ന​ദി​യി​ലെ ജ​ല​വും ഒ​ഴു​ക്കി കും​ഭാ​ഭി​ഷേ​കം

​ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​ധാ​ന കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്കാ​യി ഭാ​ര​ത​ത്തി​ലെ പു​ണ്യ​ന​ദി​യാ​യ ഗം​ഗ​യി​ലെ തീ​ർ​ഥ​ത്തി​നൊ​പ്പം ബെ​ർ​ലി​ൻ ന​ഗ​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന സ്പ്രീ ​ന​ദി​യി​ലെ ജ​ല​വും പ്ര​ത്യേ​കം ഉ​പ​യോ​ഗി​ച്ചു.

വ്യ​ത്യ​സ്ത​മാ​യ ച​ട​ങ്ങ്

വ​ൻ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​ണ്യ​ജ​ലം ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് വി​ഗ്ര​ഹ​ങ്ങ​ളി​ലും ഗോ​പു​ര​ത്തി​ലും അ​ഭി​ഷേ​കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ത​ന്നെ ക്ഷേ​ത്ര സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പൂ​ജ​ക​ളും പ്ര​ത്യേ​ക വൈ​ദി​ക ച​ട​ങ്ങു​ക​ളും ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ജ​ർ​മനി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വാ​സി​ക​ളാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

 

Latest News

Corehub Up